മു​റി​ക്ക​പ്പെ​ടേ​ണ്ട അ​പ്പ​മാ​കാ​ന്‍ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ക്രൈ​സ്ത​വ​ര്‍: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
Friday, March 29, 2024 1:13 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​റി​ക്ക​പ്പെ​ടേ​ണ്ട അ​പ്പ​മാ​കാ​ന്‍ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ക്രൈ​സ്ത​വ​രെ​ന്നു മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു. പെ​സ​ഹാ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന​ദേ​വാ​ല​യ​ത്തി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍.

ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ന്‍, സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു തു​രു​ത്ത​പ്പി​ള്ളി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​ര്‍​ലി​റ്റ് കാ​ക്ക​നാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​നും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

രാ​വി​ലെ 6.30ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​നെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​ര്‍​ലി​റ്റ് കാ​ക്ക​നാ​ട​ന്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​ര്‍​ജ് തൊ​മ്മാ​ന, സി​ജോ തെ​ക്കേ​ത്ത​ല, ജോ​യ് ചു​ക്കി​രി​യാ​ന്‍, റീ​ജോ പാ​റ​യി​ല്‍ എ​ന്നി​വ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.