ത​രം​ഗ് ചാ​ല​ക്കു​ടി ലോ​ക നാ​ട​ക​ദി​നം ആ​ച​രി​ച്ചു
Friday, March 29, 2024 1:13 AM IST
അ​ന്ന​മ​ന​ട: ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ത​രം​ഗ് ചാ​ല​ക്കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക നാ​ട​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​രം​ഗ് പ്ര​സി​ഡ​ന്‍റ് ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി.

നാ​ട​ക രം​ഗ​ത്ത് 45 വ​ർ​ഷം പി​ന്നി​ടു​ന്ന ന​ട​ൻ ന​ന്ദ​കു​മാ​ർ എ​ലി​ഞ്ഞി​പ്ര​യെ​യും 25 വ​ർ​ഷം പി​ന്നി​ടു​ന്ന ന​ട​നും നാ​ട​ക ര​ചി​താ​വു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​ല​പ്പെ​ട്ടി​യെ​യും ആ​ദ​രി​ച്ചു. അ​തി​ര​പ്പി​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​മി​നി മ​ണി​ലാ​ൽ, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​യു. കൃ​ഷ്ണ​കു​മാ​ർ, സ​നി​ഷ ഷെ​മി, വി​ജ​യ​ൻ മ​ല്പാ​ൻ, ക​ലാ​കാ​ര​ന്മാ​രാ​യ സു​ധി​ഷ് ചാ​ല​ക്കു​ടി, ക​ലാ​ഭ​വ​ൻ ര​ഞ്ജി​ത്ത്, രാ​ഗേ​ഷ് ചാ​ല​ക്കു​ടി, സു​രേ​ഷ് പ്ര​ണ​വം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.