റ​വ. ഡോ. ​ജോ​സ് തെ​ക്ക​ന്‍ ബെ​സ്റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ് ഡോ. ​ര​ഞ്ജി​ത്ത് തോ​മ​സി​ന് സ​മ്മാ​നി​ച്ചു
Thursday, March 28, 2024 1:04 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ദേ​ശീ​യ ത​ല​ത്തി​ല്‍ മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​നു ന​ല്‍​കി​വ​രു​ന്ന ഈ ​വ​ര്‍​ഷ​ത്തെ റ​വ.​ഡോ. ജോ​സ് തെ​ക്ക​ന്‍ ബെ​സ്റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ര്‍​ക്കു​മാ​ന്‍​സ് കോ​ള​ജി​ല്‍ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ര​ഞ്ജി​ത്ത് തോ​മ​സി​ന് സ​മ്മാ​നി​ച്ചു. 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ക്രൈ​സ്റ്റ് കോ​ള​ജ് ഡോ. ​ജോ​സ് തെ​ക്ക​ന്‍ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റും ഇ​പ്പോ​ള്‍ സി​എം​ഐ കോ​ട്ട​യം പ്രോ​വി​ന്‍​ഷ്യ​ലു​മാ​യ റ​വ. ഡോ. ​അ​ബ്രാ​ഹം വെ​ട്ടി​യാ​ങ്ക​ല്‍ ഡോ. ​ര​ഞ്ജി​ത്തി​ന് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​എം​ഐ തൃ​ശൂ​ര്‍ ദേ​വ​മാ​താ പ്രോ​വി​ന്‍​ഷ്യ​ല്‍ റ​വ. ഡോ. ​ജോ​സ് ന​ന്തി​ക്ക​ര അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ്, പ്ര​ഫ. വി.​പി. ആ​ന്‍റോ, പ്ര​ഫ. ഷീ​ബ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.