സ​ഹൃ​ദ​യ കോ​ള​ജി​ല്‍ ഗ്രാ​ഫി​ക്‌​സ് ശി​ല്പ​ശാ​ല
Thursday, March 28, 2024 1:04 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ഗ്രാ​ഫി​ക്‌​സ് ആ​ന്‍​ഡ് അ​നി​മേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ് സ​ഹ​യോ​ഗ് എ​ന്ന പേ​രി​ല്‍ ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ന​ട​ന്‍ ന​ന്ദ​കി​ഷോ​ര്‍ ടെ​ക്‌ ടോ​ക് സീ​രീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മാ​ത്യു പോ​ള്‍ ഊ​ക്ക​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​എം.​ജെ. റാ​ണി, ഡോ. ​കെ.​എ​ല്‍. ജോ​യ്, പ്ര​ഫ. ഡോ. ​സ​നി​ല്‍ രാ​ജ്, ഗ്രാ​ഫി​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ജി​ന്‍ തി​രു​വ​മ്പാ​ട്ടി​ല്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​നു​ജ​യ​ന്‍, സൂ​ര്യ​ജി​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ശി​ല്പ​ശാ​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ പെ​യി​ന്‍റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ലാ​ചാ​ര്യ സി​ജി​യും അ​നി​മേ​റ്റിം​ഗ് ബ്രാ​ന്‍​ഡ് സ​ക്‌​സ​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫേ​വ​ര്‍ ഫ്രാ​ന്‍​സി​സും ക്ലാ​സു​ക​ള്‍ ന​യി​ച്ചു.