യു​വാ​വ് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു
Thursday, March 28, 2024 1:04 AM IST
തി​രു​വി​ല്വാ​മ​ല: ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​പൊ​ട്ടി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വ് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. പ​ട്ടി​പ്പ​റ​മ്പ് പാ​ണ്ഡ്യാ​ല തൊ​ടി ര​തീ​ഷ് (38) ആ​ണ് മേ​ജ​ർ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് ര​തീ​ഷ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ ശേ​ഷം ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് രാ​ത്രി ത​ന്നെ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​ൽനി​ന്ന് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ബോ​ധം തെ​ളി​ഞ്ഞി​ട്ടി​ല്ല. ബി​പി കൂ​ടി ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഞ​ര​മ്പ് പൊ​ട്ടി​യ​താ​ണെ​ന്നാ​ണ് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​യു​ടെ വ​ലി​യൊ​രു ബി​ൽ​തു​ക ആ​ശു​പ​ത്രി​യി​ൽ അ​ട​യ്ക്കാ​നു​ണ്ട്. തു​ട​ർ​ചി​കി​ത്സ​യ്ക്കും ന​ല്ലൊ​രു സം​ഖ്യ ആ​വ​ശ്യ​മാ​ണ്. നി​ർ​ധ​ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ണി​ത്. ബ​ന്ധു​ക്ക​ളി​ൽനി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്നും ല​ഭി​ച്ച സ​ഹാ​യം കൊ​ണ്ടാ​ണ് ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ ന​ട​ത്തി​യ​ത്.

കൂ​ലി​പ്പ​ണി​യാ​ണ് ര​തീ​ഷി​ന്. അ​തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

ഫോ​ൺ: (ഗൂ​ഗി​ൾ പേ ) 9447645187 ,​ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ എ​സ്ബി​ഐ : 6729 6914804, ഐ​എ​ഫ്എ​സ്‌സി കോ​ഡ്: SBIN 0070294.