ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ ഇന്നുമു​ത​ൽ മെ​യ് 31 വ​രെ ദ​ർ​ശ​ന​സ​മ​യം കൂ​ട്ടും
Thursday, March 28, 2024 1:03 AM IST
ഗു​രു​വാ​യൂ​ർ: വേ​ന​ല​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ദ​ർ​ശ​ന​ത്തി​നു​ള്ള തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ഇന്നുമു​ത​ൽ മെ​യ് 31 വ​രെ ക്ഷേ​ത്ര ന​ട വൈ​കീ​ട്ട് ഒ​രുമ​ണി​ക്കൂ​ർ നേ​ര​ത്തെ തു​റ​ക്കും. 4.30 ന് ​തു​റ​ക്കു​ന്ന ന​ട 3.30 ന് ​തു​റ​ക്കും. ഇ​ത് ഭ​ക്ത​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.
ഇന്നുമു​ത​ൽ മൂ​ന്നുദി​വ​സം പൊ​തു അ​വ​ധി​ക​ൾ വ​രു​ന്ന​തി​നാ​ൽ ഉ​ണ്ടാ​വു​ന്ന ക്ര​മാ​തീ​ത​മാ​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​വ​ർ​ത്തി ദി​ന​മാ​യ ശ​നി​യാ​ഴ്ച ഉ​ൾ​പ്പെ​ടെ ഇന്നുമു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ വി​ഐ​പി ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല. നെ​യ്‌​വി​ള​ക്ക് ശീ​ട്ടാ​ക്കി​യു​ള്ള ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ക്കും.

വേ​ന​ല​വ​ധി ക​ഴി​യു​ന്ന​തു​വ​രെ ഉ​ദ​യാ​സ്ത​മ​ന പൂ​ജ വ​ഴി​പാ​ടും ഉ​ണ്ടാ​വി​ല്ല. സാ​ധാ​ര​ണ​ക്കാ​രാ​യ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണ സ​മി​തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പൊ​തുഅ​വ​ധി ദി​വ​സ​ങ്ങ​ളി​ലെ വി​ഐ​പി ദ​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും.

അ​വ​ധി​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.