പെ​രു​മാ​റ്റ​ച്ച​ട്ടം: 1,48,880 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കി
Thursday, March 28, 2024 1:03 AM IST
തൃ​ശൂ​ർ: പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ഇ​ട​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കി​യ​ത് 1,48,880 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ. ആ​ന്‍റി ഡീ​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും നീ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ 726 ചു​വ​രെ​ഴു​ത്തു​ക​ൾ, 11,167 പോ​സ്റ്റ​റു​ക​ൾ, 2,894 ബാ​ന​ർ, 33,613 കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും തുടങ്ങിയവ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞദി​വ​സം മാ​ത്രം പൊ​തു​യി​ട​ങ്ങ​ളി​ൽനി​ന്നു 52 ചു​വ​രെ​ഴു​ത്തു​ക​ൾ, 16,759 പോ​സ്റ്റ​ർ, 183 ബാ​ന​റു​ക​ൾ, 2,334 മ​റ്റു പ്ര​ച​ര​ണ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ 19,328 സാ​മ​ഗ്രി​ക​ൾ നീ​ക്കംചെ​യ്തു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രാ​തി ന​ൽ​കാ​വു​ന്ന സി-​വി​ജി​ൽ ആ​പ്പ് വഴി തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​ന്ന​ലെവ​രെ ല​ഭി​ച്ച​ത് ര​ണ്ടാ​യി​ര​ത്തോ​ളം പ​രാ​തി​ക​ളാ​ണ്. ഇ​തി​ൽ 90 ശ​ത​മാ​ന​വും പ​രി​ഹ​രി​ച്ചു. പൊ​തു-​സ്വ​കാ​ര്യ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളെ​ക്കു​റി​ച്ചാ​ണു പ​രാ​തി​ക​ളേ​റെ​യും.

ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ കോ​ണ്‍​ഫ​റ​ൻ​സ് റൂ​മി​നോ​ട് ചേ​ർ​ന്നാ​ണ് സി - ​വി​ജി​ൽ ആ​പ്പ് നി​രീ​ക്ഷ​ണ​ത്തി​ന് 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സി-​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ഫോ​ട്ടോ/ വീ​ഡി​യോ എ​ടു​ത്ത് അ​ഞ്ചു മി​നിറ്റിന​കം അ​പ്‌ലോ​ഡ് ചെ​യ്തു പ​രാ​തി ന​ൽ​കാം. 100 മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്കും.