ഗു​രു​വും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ്: സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്
Wednesday, March 27, 2024 6:12 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​നി​ക്ക് തെ​റ്റു​ക​ള്‍ വ​രാ​തി​രി​ക്കു​വാ​ന്‍ ഗു​രു​വാ​യും എ​ന്നെ നേ​ര്‍​വ​ഴി​ക്കു ന​യി​ക്കു​ന്ന ഒ​രു സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്.

ഇ​ന്ന​സെ​ന്‍റി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ് എ​ന്ന പേ​രി​ല്‍ ന​ട​ന്ന കൂ​ട്ടാ​യ്മ​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മി​ത​മാ​യ ആ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു. ന​ട​നാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചു എ​ന്ന​ല്ലാ​തെ ഇ​ത്ര​യും പ്ര​ശ​സ്ത​നാ​ക​ണ​മെ​ന്ന മോ​ഹം ഇ​ന്ന​സെ​ന്‍റി​നി​ല്ലാ​യി​രു​ന്നു.

എ​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ ഇ​ന്ന​സെ​ന്‍റി​ന്‍റെ ക​ഴി​വു​ക​ളു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​ത്നി ആ​ലീ​സ് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​മ​ല്‍, വി.​കെ. ശ്രീ​രാ​മ​ന്‍, അ​ശോ​ക​ന്‍ ച​രു​വി​ല്‍, സി​ബി കെ. ​തോ​മ​സ്, പ്രേം​ലാ​ല്‍, ഗാ​യ​ത്രി, വ​ര്‍​ഷ, സി​ജി പ്ര​ദീ​പ്, ഡോ.​കെ.​പി. ജോ​ര്‍​ജ്, കെ. ​രാ​ജേ​ന്ദ്ര​ന്‍, ഇ​ട​വേ​ള ബാ​ബു, പ്ര​ഫ.​കെ.​യു. അ​രു​ണ​ന്‍, സോ​ണ​റ്റ് ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.