പാ​വ​റ​ട്ടി പ​ള്ളി​യു​ടെ പോ​ർ​ച്ചു​ഗീ​സ് ശൈ​ലി​യി​ലു​ള്ള മാ​തൃ​ക മാ​ർ താ​ഴ​ത്ത് പ്ര​കാ​ശ​നം ചെ​യ്തു
Wednesday, March 27, 2024 6:12 AM IST
തൃ​ശൂ​ർ: പാ​വ​റ​ട്ടി വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ന്‍റെ പ​ഴ​യ പോ​ർ​ച്ചു​ഗീ​സ് ശൈ​ലി​യി​ലു​ള്ള ല​ഘു​മാ​തൃ​ക​യു​ടെ വാ​സ്തു​രൂ​പം പ്ര​കാ​ശ​നം ചെ​യ്തു.

തൃ​ശൂ​ർ ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പാ​വ​റ​ട്ടി സ്വ​ദേ​ശി ഷെ​ൽ​സ​ണ്‍ ജോ​ണ്‍​സ​ണ്‍ തൈ​ക്കാ​ട്ടി​ലാ​ണ് പി​വി​സി ഫോം ​ഷീ​റ്റി​ൽ ഈ ​സ്കെ​യി​ൽ ഡൗ​ണ്‍ മോ​ഡ​ൽ നി​ർ​മി​ച്ചെ​ടു​ത്ത​ത്.

ടോം​യാ​സ് പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി​യാ​ണ് വാ​സ്തു​രൂ​പം പാ​വ​റ​ട്ടി പ​ള്ളി​ക്കു സ​മ​ർ​പ്പി​ച്ച​ത്. പാ​വ​റ​ട്ടി​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ച​ല​ച്ചി​ത്ര പ്ര​ണ​യി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ പാ​പ്പ ഫ്രെ​യിം​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ജെ​ബി​ൻ ജോ​സ​ഫി​ന്‍റെ​താ​ണ് ആ​ശ​യം.

ടോം​യാ​സ് അ​ഡ്വ​ർ​ടൈ​സിം​ഗ് ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി, പാ​പ്പാ ഫ്രെ​യിം​സ് പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ ജോ​സ​ഫ്, ശി​ല്പി ഷെ​ൽ​സ​ണ്‍ ജോ​ണ്‍​സ​ണ്‍ തൈ​ക്കാ​ട്ടി​ൽ, പാ​വ​റ​ട്ടി ഇ​ട​വ​ക​യി​ലെ സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത്, ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യ് ആ​ന്‍റ​ണി, ബാ​ബു ജോ​ർ​ജ്, ജോ​സി ജെ​ക്ക​ബ്, ആ​ന്‍റോ വ​ർ​ഗീ​സ്, പാ​പ്പ ഫ്രെ​യിം​സ് തി​രു​നാ​ൾ പ്രൊ​ജ​ക്ട് ക​ണ്‍​വീ​ന​ർ സേ​വി​യ​ർ കു​റ്റി​ക്കാ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ വി​ശാ​ൽ കു​രി​യ​ൻ, ച​ല​ച്ചി​ത്ര​താ​രം മാ​ത്യൂ​സ് പാ​വ​റ​ട്ടി, പാ​പ്പാ ഫ്രെ​യിം​സ് സെ​ക്ര​ട്ട​റി വി.​ജെ. ഷീ​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.