ചെ​മ്പൂ​ത്ര​യി​ൽ ബൈ​ക്ക് അ​പ​ക​ട​ം; യു​വാ​വി​നു ഗു​രു​ത​രപ​രി​ക്ക്
Wednesday, March 27, 2024 6:11 AM IST
പട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത ചെ​മ്പൂ​ത്ര​യി​ൽ ബ​സി​ൽ ത​ട്ടി നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽപെ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്. ക​ണ്ണ​മ്പ്ര സ്വ​ദേ​ശി വി​പി​നാ (37) ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഇ​ന്ന​ലെ രാത്രി ഏഴോ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ളെ ഇ​റ​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബസി​നു പിറ​കി​ലാ​ണ് വി​പി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട്ടി​യ​ത്. തു​ട​ർ​ന്ന് സെ​ന്‍റർ ട്രാ​ക്കി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്കുമു​ന്നി​ലേ​ക്ക് ബൈ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി​ക്ക​ടി​യി​ൽപെ​ട്ട ബൈ​ക്കു​മാ​യി നി​ര​ങ്ങി 50 മീ​റ്റ​റോ​ളം മു​ന്നോ​ട്ടുനീ​ങ്ങി​യാ​ണ് ലോ​റി നി​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​തു മു​ൻ​പും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യോ​ടുചേ​ർ​ന്ന് ബ​സ്ബേ​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും അ​തു പാ​ലി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഇ​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.