ക​പ്പ​ൽപ​ള്ളി​യി​ൽ രോ​ഗി​ക​ൾ​ക്കാ​യി ഇൗ​സ്റ്റ​ർ ആ​ഘോ​ഷമൊരുക്കി
Tuesday, March 26, 2024 1:17 AM IST
എ​റ​വ്: സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽപ​ള്ളി​യി​ൽ രോ​ഗി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. കി​ട​പ്പു​രോ​ഗി​ക​ൾ, വീ​ൽ​ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന രോ​ഗി​ക​ൾ, പ​ര​സ​ഹാ​യ​ത്തോ​ടെ മാ​ത്രം ന​ട​ക്കു​ന്ന രോ​ഗി​ക​ൾ എ​ന്നി​വ​രു​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. കെ​സി​വൈ​എം, സി​എ​ൽ​സി, വി​ശു​ദ്ധ​വാ​ര ക​മ്മി​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ​സ്റ്റ​ർ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ആം​ബു​ല​സി​ലും 18 കാ​റു​ക​ളി​ലു​മാ​യാ​ണ് ഇ​വ​രെ ക​പ്പ​ൽപ​ള്ളി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രെ ശു​ശ്രൂ​ഷി​ക്കാ​ൻ ഇ​ട​വ​ക​യി​ലെ ന​ഴ്സു​മാ​രും ഡോ​ക്ട​ർ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​ക​ൾ​ക്കാ​യി ദി​വ്യ​ബ​ലി​യും കു​മ്പ​സാ​ര​വും ഉ​ണ്ടാ​യി. വി​കാ​രി ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​യോ വേ​ലൂ​ക്കാ​ര​ൻ, സി​സ്റ്റ​ർ അ​ഞ്ജ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ രോ​ഗി​ക​ൾ​ക്കും ആ​ശീ​ർ​വ​ദി​ച്ച ജ​പ​മാ​ല​യും കു​രു​ത്തോ​ല​യും സ​മ്മാ​ന​മാ​യി ന​ൽ​കി. സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.