ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത യു​വ​ജ​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 26, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: യു​വ​ജ​ന ശു​ശ്രൂ​ഷ​യി​ല്‍ പു​തി​യ ഉ​ണ​ര്‍​വ് ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ യു​വ​ജ​ന വ​ര്‍​ഷം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്രാ​ന്‍​സി​സ് മാർപാ​പ്പ 2022 ല്‍ ​പ്ര​ഖ്യാ​പി​ച്ച സി​നാ​ഡാ​ത്മ​ക സ​ഭ​യു​ടെ ന​വീ​ക​ര​ണ യ​ത്‌​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ല്‍ 2024 യു​വ​ജ​ന വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ക​യാ​ണ്. രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍​മാ​രും, വി​വി​ധ സ​ന്യാ​സ സ​ഭ​ക​ളു​ടെ പ്രൊ​വി​ന്‍​ഷ്യാ​ള​മ്മ​മാ​രും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളാ​യ ജീ​സ​സ് യൂ​ത്ത്, സി​എ​ല്‍​സി, കെ​സി​വൈ​എം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രും ഭാ​ര​വാ​ഹി​ക​ളും യു​വ​ജ​ന പ്ര​തി​നി​ധി​ക​ളും ദീ​പം തെ​ളി​യി​ച്ചു.

ക​ണ്ണി​ല്‍ ക​ന​വും ക​ര​ളി​ല്‍ ക​ന​ലും കാ​ലി​ല്‍ ചി​റ​കു​മു​ള്ള ക്രൈ​സ്ത​വ യു​വ​ത്വം എ​ന്ന ആ​പ്ത​വാ​ക്യം ഉ​ള്‍​ക്കൊ​ള്ളു​ന്ന ലോ​ഗോ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. യു​വ​ജ​ന​വ​ര്‍​ഷ പ്രാ​ര്‍​ഥ​ന ന​ട​ത്തി. വി​വി​ധ ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി, ചാ​ന്‍​സ​ല​ര്‍ ഫാ. ​കി​ര​ണ്‍ ത​ട്ട്‌​ല, യൂ​ത്ത് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി, കെ​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ല്‍, സി​എ​ല്‍​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ തെ​ക്കി​നി​യ​ത്ത്, ജീ​സ​സ് യൂ​ത്ത് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ​ല്‍ ചെ​റു​വ​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.