കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള ജ​ന​രോ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും: ഡോ. ​സോ​യാ ജോ​സ​ഫ്
Tuesday, March 26, 2024 1:17 AM IST
എ​സ്എ​ൻ​പു​രം: മോ​ദി​യു​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​യും പി​ണ​റാ​യി​യു​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യും വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​തെ​ന്നും അ​ത് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ​തോ​തി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സോ​യാ ജോ​സ​ഫ് പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ​പു​രം മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡോ. ​സോ​യ. ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ബെ​ന്നി ബ​ഹ​നാ​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി ചെ​യ്യാ​നു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ.​എ. സി​റാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എം.​കെ. അ​ബ്ദു​ൽ​സ​ലാം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് അ​ഞ്ച​ങ്ങാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​എം. ഷാ​നി​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. ​ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. ജോ​ബി, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്.​എ. സി​ദ്ദീ​ഖ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. ര​വീ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ക​യ്പ​മം​ഗ​ലം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​നി​ൽ പി.​മേ​നോ​ൻ, സി​എം​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​ഡി. വേ​ലാ​യു​ധ​ൻ, നേ​താ​ക്ക​ളാ​യ ആ​ർ.​ബി. മു​ഹ​മ്മ​ദാ​ലി, ജ​യ​ല​ക്ഷ്മി, പി.​കെ. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ടി.​എ​സ്. രാ​ജേ​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.