ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ കാ​റി​ടി​ച്ചു
Monday, March 25, 2024 1:14 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കോ​ട്ട​മു​റി ജം​ഗ്ഷ​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർണ​മാ​യി ത​ക​ർ​ന്നു. കാ​ർ യാ​ത്രി​ക​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ ഏഴോടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തു നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രാ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.

ത​ല​ശേ​രി സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.