മരിയാപുരം: മരിയാപുരം ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഐഎംഎ ബ്ലഡ് ബാങ്കിലേക്കു സമൂഹരക്തദാനം നടത്തി.
വികാരി ഫാ. നോബി അന്പൂക്കൻ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ജോഷി വടക്കൻ രക്തം നൽകി ക്യാന്പ് ഉദ്ഘാടനം ചെയ്തു. 66 പേർ രക്തദാനം നടത്തി.
ഫാ. ഹാർഡ്ലി നീലങ്കാവിൽ, ബാബു ചിറയത്ത്, ഡോ. ഗോപിനാഥൻ, എഡ്വിൻ കണ്ണന്പുഴ, ബിജു മുടയിൽ എന്നിവർ പ്രസംഗിച്ചു.
സൈമണ്‍ അറയ്ക്കൽ, സേവി മുളങ്ങൻ, എ.വി. ബാബു, ആന്റണി വടക്കേത്തല, ജോഷി കോനിക്കര, ആന്റോ വല്ലച്ചിറ, ലാസർ ചിറയത്ത്, പി.ഡി. മേജോ, രജിത്ത് ജോസ്, റെയ്മണ്ട് കിടങ്ങൻ, ഷിജോ പോൾ, ഡേവിസ് വല്ലച്ചിറ, പോൾ തെക്കേക്കര, ഷാജു ഔസേഫ് എന്നിവർ നേതൃത്വം നൽകി.