പു​നഃ​സം​ഘ​ട​ന: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ൽ കൂ​ട്ട​രാ​ജി
Monday, March 25, 2024 1:14 AM IST
ചാ​വ​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഡിസിസി പു​ന:​സം​ഘ​ടി​പ്പി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പുക​മ്മി​റ്റി​യി​ൽ നി​ന്ന് കൂ​ട്ട​രാ​ജി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ സി.​എ. ഗോ​പ പ്ര​താ​പ​ൻ രാ​ജി​വ​ച്ച​തി​നു പി​ന്ന​ാലെ​യാ​ണ് വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ ന്ന എ​ട്ടുപേ​ർകൂ​ടി രാ​ജി​വ​ച്ച​ത്.

ലോ​ക്​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഡിസിസി പു​ന:​സം​ഘ​ടി​പ്പി​ച്ച ഡിസി​സിയു​ടെ​യും കെപിസിസിയു​ടെ​യും തെ​ റ്റാ​യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു കൂ​ട്ട​രാ​ജി.

കെപിസിസി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എം.​എം. ഹ​സ​ൻ ​ക​ഴി​ഞ്ഞദി​വ​സം ചി​ല​രെ തൃ​ശൂ​ർ ഡി​സി​സിയു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​താ​ണു രാ​ജി​ക്കു കാ​ര​ണം.

കെപിസിസി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താവും ​അ​റി​യാ​തെ​യാ​ണു പു​ന:​സം​ഘ​ട​ന​യെ​ന്ന് രാ​ജി​വ​ച്ചവ​ർ ആ​രോ​പി​ച്ചു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ രാ​ജി ഉ​ണ്ടാ​കു​മെ​ന്ന് രാ​ജി​വ​ച്ചവ​ർ അ​റി​യി​ച്ചു.

പു​ന:​സം​ഘ​ട​ന​യി​ൽ പ്ര​തി​ഷേ​ ധി​ച്ച് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​ർ കെപിസിസിക്ക് ​പ​രാ​തി ന​ൽ​കി​യി​ട്ടുണ്ട്. ​സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ ധ​ര​ന്‍റെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് രാ​ജി​വ​ച്ച​വ​ർ അ​റി​യി​ച്ചു.