സ്ത്രീസു​ര​ക്ഷാ സെ​മി​നാ​ർ ന​ട​ത്തി
Monday, March 25, 2024 1:14 AM IST
വ​ട​ക്കാ​ഞ്ചേ​രി: ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും ശ്രീ​കൃ​ഷ്ണ ന​ഴ് സിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി വ​ട​ക്കാ​ഞ്ചേ​രി ജ​യ​ശ്രീ ഹാ​ളി​ൽ സ്ത്രീ​സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ എ​ന്ന വി​ഷ​ യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ജ​ഡ്ജ് ആ​ർ.​ മി​നി ഉ​ദ് ഘാ​ ട​നം ചെ​യ്തു. ശ്രീ​കൃ​ഷ്ണ ന​ഴ് സിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എം​ഡി​യും കാ​ൻ​ഫെ​ഡ് തൃ​ശൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ മ​നോ​ജ് ക​ട​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​
ഷ​ൻ അം​ഗം വി​ജി​ത വി​ന​യ​കു​മാ​ർ, അ​ഡ്വ. ടി.​എ​സ്. മാ​യാ​ദാ​സ്, ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ന്ദു, പാ​രാ​ലീ​ഗ​ൽ വോ​ള​ന്‍റി​യ​റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​മേ​ഷ് അ​ര​യം​പ​റ​മ്പി​ൽ, സ​ര​ള ബാ​ല​ൻ, ഷീ​ല ജ​യ​ൻ, സ​ജി​ത ജോ​ൺ​സ​ൻ, ഷാ​നി, കെ.​പി. അ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി പാ​ന​ൽ അ​ഡ്വ.​ വി.എം. സൗ​മ്യ സെ​മി​നാ​ർ ന​യി​ച്ചു.