അ​ർ​ണോ​സ് പാ​തി​രി​യു​ടെ 292-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Monday, March 25, 2024 1:14 AM IST
പ​ഴു​വി​ൽ: അ​ർ​ണോ​സ് പാ​തി​രി​യു​ടെ 292-ാം ച​ര​മ​വാ​ർ​ഷി​കം പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്കു ശേ​ഷം അ​ർ​ണോ​സ് പാ​തി​രി സ് മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ഒ​പ്പീ​സും പു​ഷ്പാ​ർ​ച്ച​ന​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ന്നു.

എ​ഴു​ത്തു​കാ​ര​ൻ ഡോ. ​ഇ. ​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഴു​വി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​ല്ലും​പു​റ​ത്ത്, ന​ട​ത്തു​കൈ​ക്കാ​ര​ൻ റാ​ഫി ആ​ല​പ്പാ​ട്ട്, പി​യോ​ളി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ർ​ച്ച​റി ക്യാ​ന്പ്

തൃശൂർ: ​ഫ്യൂച്ചർ ചാന്പ്യ​ൻ​സ് പ്ര​ഫ​ഷ​ണ​ൽ ആ​ർ​ച്ച​റി ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യും ഫി​സി​ക്ക​ലി ച​ല​ഞ്ച്​ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും സം​യു​ക്ത​മാ​യി ഒ​ല്ലൂ​ർ വൈ​ലോ​പ്പി​ള്ളി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മേ​യ് 20 വ​രെ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ അ​വ​ധി​ക്കാ​ല ആ​ർ​ച്ച​റി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മു​ൻ ആ​ർ​ച്ച​റി ദേ​ശീ​യ​താ​രം എ.​എം. കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തിലായി​രി​ക്കും പ​രി​ശീ​ല​നം. ഫോ​ണ്‍: 9809921065.
ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യാ​യി​രി​ക്കും ക്യാ​ന്പ്.