ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി ആ​ഘോ​ഷം ഏ​പ്രി​ൽ 13ന്
Monday, March 25, 2024 1:14 AM IST
കോ​ട്ട​പ്പു​റം: കെ​ആ​ർ​എ​ൽ​സി​സി പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് ബി​ഷ​പ്പു​മാ​യ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം മാ​തൃ ഇ​ട​വ​ക​യാ​യ മാ​ള​പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഏ​പ്രി​ൽ 13നു ​ന​ട​ക്കും.

കോ​ട്ട​പ്പു​റം രൂ​പ​ത​യും മാ​തൃ​ഇ​ട​വ​ക​യും മാ​ള പൗ​രാ​വ​ലി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വൈ​കീ​ട്ട്

4 .30ന് ​ജൂ​ബി​ലേ​റി​യ​ൻ അ​ർ​പ്പി​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, വ​രാ​പ്പു​ഴ ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ, കോ​ട്ട​പ്പു​റം ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ.​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി എ​ന്നി​വ​ർ മു​ഖ്യ​സ​ഹ​കാ​ർ​മി​ക​രാ​കും. നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും.​ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​ക്ക​ൽ ആ​മു​ഖ​സ​ന്ദേ​ശ​വും ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ന​ട​ക്കു​ന്ന അ​നു​മോ​ദ​ന​സ​മ്മേ​ള​നം വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​കാ​രി ഫാ. ​ബി​നു മു​ക്ക​ത്ത് - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ലോ​റ​ൻ​സ് ക​ള​ത്തി​ൽ - ക​ൺ​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷപ​രി​പാ​ടി​ക​ൾ.