ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ​തി​രെ​യു​ള്ള അ​ധി​ക്ഷേ​പ​ത്തി​ല്‍ പ്ര​തി​ഷേ​ധം
Monday, March 25, 2024 1:14 AM IST
പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ
സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട
മേ​ഖ​ല ക​മ്മി​റ്റി​

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ശ​സ്ത മോ​ഹി​നി​യാ​ട്ട ന​ര്‍​ത്ത​ക​നാ​യ ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന് നേ​രെ​യു​ണ്ടാ​യ വ​ര്‍​ണ വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ല്‍ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ബസ്‌സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ രേ​ണു രാ​മ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ദ​ര്‍ പ​ട്ടേ​പ്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡോ. ​കെ. രാ​ജേ​ന്ദ്ര​ന്‍, ഉ​ഭി​മാ​നം അ​യ്യ​പ്പ​ക്കു​ട്ടി, എ.​എ​ന്‍. രാ​ജ​ന്‍, ടി. ​ര​വീ​ന്ദ്ര​ന്‍, ര​ഘു​മ​ധു​ര​ക്കാ​ര​ന്‍, വി.​പി. സു​കു​മാ​ര​മേ​നോ​ന്‍, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കെ​പി​എം​എ​സ്
ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​യ​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച സ​ത്യ​ഭാ​മ​യ്‌​ക്കെ​തി​രേ കെ​പി​എം​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. പ​ട്ടി​ക​ജാ​തി അ​തി​ക്ര​മ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ​ത്യ​ഭാ​മ​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല്‍​ത്ത​റ​യ്ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റ് കി​ര​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.

എ.​എ. അം​ബു​ജാ​ക്ഷ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ​സ്. കി​ഷോ​ര്‍, കെ.​പി. സു​ദ​ര്‍​ശ​ന്‍, പി.​വി. ഉ​ണ്ണി​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വ​ജ​ന​സ​മു​ദാ​യ സ​ഭ
സം​സ്ഥാ​ന​ക​മ്മി​റ്റി

ഇ​രി​ങ്ങാ​ല​ക്കു​ട: സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ​തി​രേ സ​ത്യ​ഭാ​മ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തെ സ്വ​ജ​ന​സ​മു​ദാ​യ സ​ഭ സം​സ്ഥാ​ന​ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ക​ലാ​കാ​ര​ന്മാ​രെ വി​ല​യി​രു​ത്തേ​ണ്ട​ത് ജാ​തി​യോ മ​ത​മോ നി​റ​മോ നോ​ക്കി​യ​ല്ല. നൃ​ത്ത​രം​ഗ​ത്ത് അ​ര​ങ്ങി​ലും അ​ക്കാ​ദ​മി​ക് ത​ല​ത്തി​ലും പ്ര​ശ​സ്ത​നാ​യ ക​ലാ​കാ​ര​നാ​ണ് ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ്് (ആ​ക്ടി​ങ്ങ്) പി.​കെ. രാ​ജ​പ്പ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.