കാ​റി​ലെ​ത്തി​യ സം​ഘം ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ ‌ ത​ട്ടി​യെ​ടു​ത്തു​ ക​ട​ന്ന​താ​യി പ​രാ​തി
Monday, March 25, 2024 1:14 AM IST
കോ​ണ​ത്തു​കു​ന്ന്: ലോ​ട്ട​റി ഏ​ജ​ന്‍റിന്‍റെ പ​ക്ക​ല്‍​നി​ന്ന് കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി പ​ണംന​ല്‍​കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി.

കോ​ണ​ത്തു​കു​ന്ന് പ​രി​സ​ര​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി ലോ​ട്ട​റി വി​റ്റു​കൊ​ണ്ടി​രു​ന്ന പു​തു​ക്കാ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 45 ടി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​തുസം​ബ​ന്ധി​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന്‍ അ​പ്പു​ക്കുട്ട​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.30ന് ​കോ​ണ​ത്തു​കു​ന്ന് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​നു സ​മീ​പം ലോ​ട്ട​റി വി​റ്റു​കൊ​ണ്ടി​രി​ക്കെ കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം ഇ​ഷ്ട​പ്പെ​ട്ട ന​മ്പ​ര്‍ എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​പ്പു​ക്കു​ട്ട​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി​ക​ള്‍ വാ​ങ്ങു​ക​യും പ​ണം ന​ല്‍​കാ​തെ ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി ല​ഭി​ച്ച​തി​നെതു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ക​ട​ക​ളു​ടെ സിസിടിവി ​കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.