ക​ന​ക​മ​ല മ​ഹാ​തീ​ര്‍​ഥാ​ട​ന​ത്തി​ന് ആ​യി​ര​ങ്ങ​ള്‍
Monday, March 25, 2024 1:14 AM IST
കൊ​ട​ക​ര: വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്കം കു​റി​ച്ച ഓ​ശാ​ന​ത്തി​രു​നാ​ളി​ല്‍ ക്രി​സ്തു​വി​ന്‍റെ കു​രി​ശാ​രോ​ഹ​ണ​ത്തി​ന്‍റെ ത്യാ​ഗ​സ്മ​ര​ണ പു​തു​ക്കി ക​ന​ക​മ​ല കു​രി​ശു​മു​ടി​യി​ലേ​ക്ക് ആ​യി​ര​ങ്ങ​ള്‍ മ​ല​ക​യ​റി.

എ​ണ്‍​പ​ത്ത​ഞ്ചാ​മ​ത് ക​ന​ക​മ​ല നോ​മ്പു​കാ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ഹാ​തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്ന​രം ആ​യി​ര​ങ്ങ​ള്‍ കു​രി​ശു​മ​ല ച​വി​ട്ടി​യ​ത്. അ​ടി​വാ​രം ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മ​ഹാ​തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് തി​രി​തെ​ളി​യി​ച്ചു. മോ​ണ്‍. ഫാ. ​വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നോ​മ്പു​കാ​ല​ത്ത് എ​ല്ലാ​ദി​വ​സ​വും കു​രി​ശു​മു​ടി ക​യ​റി പ്രാ​ര്‍​ഥി​ച്ച ക​ര്‍​മ​ലി സേ​വ്യ​ര്‍, മു​ട​ങ്ങാ​തെ ദി​വ​സ​വും വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ സം​ബ​ന്ധി​ച്ച ആ​ൽ​ഫ്ര​ഡ് ജോ​ജ​ന്‍ കു​യി​ലാ​ട​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ബി​ഷ​പ് ആ​ദ​രി​ച്ചു. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി, തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് കു​റ്റി​ക്കാ​ട​ന്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യ് കു​യി​ലാ​ട​ന്‍, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലി​സ മ​രി​യ, കൈ​ക്കാ​ര​ന്‍ ലി​ജോ ചാ​തോ​ലി, പി​ആ​ര്‍​ഒ ബി​ജു ചു​ള്ളി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

തു​ട​ര്‍​ന്ന് നി​ര​വ​ധി വി​ശ്വാ​സി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മ​ല​ക​യ​റി​യ ബി​ഷ​പ് കു​രി​ശു​മു​ടി​യി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജെ​യിം​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് പാ​റ​യ്ക്ക എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

ഏ​പ്രി​ല്‍ ഏ​ഴി​നു ന​ട​ക്കു​ന്ന വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന തി​രു​നാ​ളോ​ടെ ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു സ​മാ​പ​ന​മാ​കും.