വി​ശു​ദ്ധ വാ​ര​ത്തി​നു തു​ട​ക്കം, ഇ​ന്ന് ഓ​ശാ​നഞാ​യ​ർ
Sunday, March 24, 2024 7:49 AM IST
തൃ​ശൂ​ർ: തി​രു​നാ​ളു​ക​ളു​ടെ തി​രു​നാ​ളാ​യ ഉ​യി​ർ​പ്പു​തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു ആ​ഗോ​ളക്രൈ​സ്ത​വ​ർ ഇ​ന്നു പ്ര​വേ​ശി​ക്കു​ന്നു. ഇ​ന്ന് ഓ​ശാ​ന​ഞാ​യ​ർ ആ​ഘോ​ഷി​ക്കും.

ദൈ​വ​പു​ത്ര​നാ​യ യേ​ശു​ക്രി​സ്തു വി​നീ​ത​നാ​യി ക​ഴു​ത​ക്കു​ട്ടി​യു​ടെ പു​റ​ത്ത് ജെ​റൂ​സ​ലേ​മി​ലേ​ക്കു എ​ഴു​ന്ന​ള്ളി​യ​തി​ന്‍റെ സ്മ​ര​ണ പു​തു​ക്ക​ലാ​ണ് ഓ​ശാ​ന. ഒ​ലി​വി​ല​ക്ക​ന്പു​ക​ൾ വീ​ശി ഹോ​സാ​ന​വി​ളി​ക​ളോ​ടെ ജ​നം രാ​ജാ​ധി​രാ​ജ​നെ വ​ര​വേ​റ്റ​തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തി എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ഇ​ന്നു കു​രു​ത്തോ​ല​ക​ൾ കൈ​ക​ളി​ലേ​ന്തി ഓ​ശാ​ന​ഗീ​തി​ക​ളു​മാ​യി വിശ്വാസികൾ ഘോ​ഷ​യാ​ത്ര ന​ട​ത്തും. പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ക​വാ​ട​ത്തി​ലെ​ത്തി ഓ​ശാ​ന​മു​ട്ടി​നു​ശേ​ഷം അ​ക​ത്തു പ്ര​വേ​ശി​ച്ചാ​ണ് ദി​വ്യ​ബ​ലി ആ​രം​ഭി​ക്കു​ക. ഇ​ന്നു രാ​വി​ലെ 6.30ന് ​വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ലൂ​ര്‍​ദ് ക​ത്തീ​ഡ്ര​ലി​ല്‍ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ലിന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വത്തിലാണ് തിരുക്കർമ ങ്ങൾ.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ ആ​റി​ന് നി​ത്യാ​രാ​ധ​നാ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ഓ​ശാ​ന​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച് ക​ത്തീ​ഡ്ര​ലി​ല്‍ എ​ത്തി​ച്ചേ​രും. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ ഏ​ഴി​ന് എ​ൽ​പി സ്കൂ​ളി​നു മു​ന്പി​ൽ കു​രു​ത്തോ​ല​വെ​ഞ്ച​രി​പ്പ്, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് 5.30ന് ​കോ​ട്ട പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി.

പാ​ല​യൂ​ർ മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ഓ​ശാ​നഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ത​ളി​യ​ക്കു​ളം ക​പ്പേ​ള​യി​ൽ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും. കു​രു​ത്തോ​ല​വി​ത​ര​ണ​ത്തി​നു​ശേ​ഷം പ​ള്ളി​യി​ലേ​ക്കുള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് ഓ​ർ​ശ്ലേം ന​ഗ​ര​വാ​സി​ക​ളു​ടെ വേ​ഷം ധ​രി​ച്ച​വ​ർ അ​ക​മ്പ​ടി​യാ​കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​ബ​ലി. മൂ​ന്ന് കു​ർ​ബാ​ന​ക​ൾ​ക്കും കു​രു​ത്തോ​ല ന​ൽ​കും.

ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ 6.30നു ​കു​രു​ത്തോ​ലവെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, രാ​വി​ലെ ഒ​ന്പ​തി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ദി​വ്യ​ബ​ലി ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു റെ​ക്ട​ർ റ​വ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​അ​ജ​യ് പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കി​ഴ​ക്കേ​കോ​ട്ട മാ​ര്‍ യോ​ഹ​ന്നാ​ന്‍ മാ​ര്‍ അം​ദാ​ന പ​ള്ളി​യി​ല്‍ രാ​വി​ലെ ഏ​ഴി​ന് മാ​ര്‍ ഔ​ഗി​ന്‍ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​രു​ത്തോ​ല വാ​ഴ്ത്തു​ന്നു. തു​ട​ര്‍​ന്ന് പ​ള്ളി​യി​ല്‍​നി​ന്നും ഓ​ശാ​ന​പ്ര​ദ​ക്ഷി​ണം മാ​ര്‍​ത്ത് മ​റി​യം വ​ലി​യപ​ള്ളി​യി​ലേ​ക്കു പു​റ​പ്പെ​ടും. 8.30ന് ​ഓ​ശാ​ന എ​തി​രേ​ല്‍​പ്പ് മാ​ര്‍​ത്ത് മ​റി​യം വ​ലി​യ​പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന മാ​ര്‍ ഔ​ഗി​ന്‍ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലി​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തും.