കേ​ര​ള ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് 13-ാം ജി​ല്ലാ​സ​മ്മേ​ള​നം മൂ​ന്നി​ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ
Sunday, April 2, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ മൂ​ന്നി​ന് ന​ട​ക്കു​ന്ന കേ​ര​ള​ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് 13-ാം തൃ​ശൂ​ർ​ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു​ള​ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വ്യാ​പാ​ര ഭ​വ​ൻ കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ര​ണ്ട്മ​ണി​ക്ക് ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സു​ബ്ര​മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ എ​ഴ് മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം​പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സ​ൻ മൈ​ക്കി​ൾ, മേ​ഖ​ലാ ട്ര​ഷ​റ​ർ കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി. ​ര​തീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​രി​ടു​ന്ന സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.