കൊ​ര​ട്ടി ദേ​ശീ​യ​പാ​തയ്ക്കരികെ തീപിടിത്തം
Tuesday, March 28, 2023 12:45 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​ർ ടോ​ണി​ക്കോ ക​ഫേ​ക്കു എ​തി​ർ​വ​ശം റോ​ഡ​രികി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന വൈ​ക്കോ​ൽ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ഉ​ണ​ങ്ങി​യ പു​ല്ല് എ​ന്നി​വ​യ്ക്കു തീ​പിടിച്ച് പ​രി​സ​ര​മാ​കെ ആ​ളി​പ​ട​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ആൻഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.ഒ. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​ന അം​ഗ​ങ്ങ​ളാ​യ പി.കെ. അ​ജി​ത്കു​മാ​ർ, യു. ​അ​നൂ​പ്, രോ​ഹി​ത് കെ. ​ഉ​ത്ത​മ​ൻ, നി​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തു​ന്പോ​ൾ തൊ​ട്ട​ടു​ത്ത മ​ര​ക്ക​ന്പ​നി​യു​ടെ കോ​ന്പൗ​ണ്ടി​ലേ​ക്കു തീ ​എ​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സേ​ന അം​ഗ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ വെ​ള്ളം സ്പ്രേ ​ചെ​യ്തു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും തു​ട​ർ​ന്ന് വൈ​ക്കോ​ൽകൂ​ന വ​ലി​ച്ചുമാ​റ്റി തീ പൂ​ർ​ണ​മാ​യും അ​ണ​ച്ച് തീ ​മ​ര​ക്കന്പ​നി​യി​ലേ​ക്ക് ക​യ​റു​ന്ന​തു ത​ട​ഞ്ഞ​ത് വ​ലി​യ അപകടം ഒ​ഴി​വാ​ക്കി. സം​ഭ​വ​സ്ഥ​ല​ത്തു ഏ​താ​നും കേ​ബി​ളുക​ളും ക​ത്തി​യി​ട്ടു​ണ്ട്.