സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​ര​മു​ള്ള റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ
Friday, March 24, 2023 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടും സ്ഥ​ല​വും വാ​ങ്ങു​ന്ന​തി​ന് ചോ​ള​മ​ണ്ഡ​ലം ഇ​ൻ​വെ​സ്റ്റ്മെ​ൻ​സ് ആ​ൻ​ഡ് ഫൈ​നാ​ൻ​സ് ക​ന്പ​നി ലി​മി​റ്റ​ഡ് തൃ​ശൂ​ർ പ​ടി​ഞ്ഞാ​റ​ക്കോ​ട്ട ബ്രാ​ഞ്ചി​ൽ നി​ന്നും എ​ടു​ത്ത ലോ​ണ്‍ ഇ​ട​പാ​ടി​ൽ കു​ടി​ശി​ക വ​രു​ത്തി​യ​തി​നു വീ​ടും സ്ഥ​ല​വും സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം കൈ​വ​ശ​ത്തി​ൽ എ​ടു​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. തൃ​ശൂ​ർ വെ​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ന്പട​ത്തി ഷീബ ജോ​ജു എ​ന്നി​വ​ർ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി സി​വി​ൽ കേ​സി​ലാ​ണ് ജ​സ്റ്റി​സ് ടി.​ആ​ർ. ര​വി അ​വ​ർ​ക​ളു​ടെ ഉ​ത്ത​ര​വ്. കു​ടി​ശി​ക ത​വ​ണ​ക​ളാ​യി തീ​ർ​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് സ്റ്റേ ​ഉ​ത്ത​ര​വ്. ഹ​ർ​ജി​ക്കാ​ർ​ക്കുവേ​ണ്ടി അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ ഷാ​ജ​ൻ മ​ഞ്ഞ​ളി, ബോ​ബി എം. ​ശേ​ഖ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.