സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
Thursday, March 23, 2023 12:32 AM IST
തൃ​ശൂ​ർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തീ​പി​ടി​ത്തം. കു​ഞ്ഞു​ങ്ങ​ളും ഗ​ർ​ഭി​ണി​ക​ളും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഒ​ള​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​​യോ ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് ഐ​സി​യു​വി​ൽ ഏ​ഴു കു​ട്ടി​ക​ളും ര​ണ്ടു ഗ​ർ​ഭി​ണി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
മൂ​ന്നു ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി​യാ​ണു തീ ​അ​ണ​ച്ച​ത്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഐ​സി​യു​വി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു തീ ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു. ഐ​സി​യുവി​ന്‍റെ ഗ്ലാ​സ് പൊ​ട്ടി. തീ ​കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തേ​യ്ക്കു ത​ള്ളി​യ​പ്പോ​ഴാ​ണു ജ​ന​ങ്ങ​ൾ വി​വ​രം അ​റി​യു​ന്ന​ത്. ഓ​ടി​ക്കൂ​ടി​യ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ഐ​സി​യു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെടു ത്തി സു​ര​ക്ഷി​ത ഇ​ട​ത്തി​ലേ​ക്കുമാ​റ്റി.
തീ​യും ക​ന​ത്ത പു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​യി. ഐ​സി​യു​വി​ലെ ചി​ല്ലു​ക​ൾ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. ത​ക്ക​സ​മ​യ​ത്ത് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തി​നാ​ൽ യാ​തൊ​രു​വി​ധ അ​പ​ക​ട​ങ്ങ​ളും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.