കു​ടി​വെ​ള്ളത്തി​നാ​യി വാ​ഴാ​നി ഡാ​മി​ൽ നി​ന്നു പു​ഴയി​ലേ​ക്ക് വെ​ള്ളം തു​റ​ന്നുവി​ട്ടു
Tuesday, March 21, 2023 1:01 AM IST
വാ​ഴാ​നി: ഡാ​മി​ൽ നി​ന്നു പു​ഴയി​ലേ​ക്ക് വെ​ള്ളം തു​റ​ന്നുവി​ട്ടു. ഈ ​മാ​സം 10 മു​ത​ൽ 20 വ​രെ ക​നാ​ലി​ലൂ​ടെ​യും 20 മു​ത​ൽ 25 വ​രെ പു​ഴ​യി​ലൂ​ടെ​യും വാ​ഴാ​നി ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ള​മെ​ാഴു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. വെ​ള്ളം തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​ഴ​യി​ലെ ചി​റ​ക​ളെ​ല്ലാം ഞാ​യ​റാ​ഴ്ച വൈ​കുന്നേര​ത്തോ​ടെ തു​റ​ന്നി​രു​ന്നു.
ക​നാ​ലി​ലൂ​ടെ 10 ദി​വ​സം വെ​ള്ളം ഒ​ഴു​ക്കി​യ​തി​നെ തു​ട​ർ​ന്ന് തെ​ക്കും​ക​ര, വ​ട​ക്കാ​ഞ്ചേ​രി, മു​ണ്ട​ത്തി​ക്കോ​ട്, വേ​ലൂ​ർ, കൈ​പ്പ​റ​ന്പ് , ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു പ​രി​ധി വ​രെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി.
പു​ഴ​യി​ലൂ​ടെ തു​റ​ന്നു വി​ട്ടി​രി​ക്കു​ന്ന വെ​ള്ളം വ​രും ദി​വ​സ​ങ്ങ​ളി​ൽ തെ​ക്കും​ക​ര, വ​ട​ക്കാ​ഞ്ചേ​രി, എ​രു​മ​പ്പെ​ട്ടി ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ഒ​ഴു​കി കേ​ച്ചേ​രി പു​ഴ​യേ​യും ജ​ല സ​മൃ​ദ്ധ​മാ​ക്കും.