വി​ശു​ദ്ധ യൗ​സേ​പ്പിതാ​വി​ന്‍റെ തി​രു​നാ​ൾ: പി​തൃ ദി​ന​മാ​യി ആ​ച​രി​ച്ചു
Tuesday, March 21, 2023 12:59 AM IST
മു​ണ്ടൂ​ർ: മു​ണ്ടൂ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പിതാ​വി​ന്‍റെ മ​ര​ണത്തിരു​നാ​ൾ പി​തൃ​വേ​ദി സം​ഘ​ട​ന പി​തൃദി​ന​മാ​യി ആ​ച​രി​ച്ചു. മ​ധു​രം പ​ങ്കു​വയ്്ക്ക​ലും കൊ​ടി​മ​ര​ത്തി​നു മു​ന്നി​ൽ പ​താ​ക വ​ന്ദ​ന​വും പ്ര​ത്യേ​ക പ്രാ​ർ​ഥന​യും ന​ട​ത്തി.​ യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ പി​തൃവേ​ദി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​കാ​രി ഫാ. ​ഡേ​വി​സ് പ​ന​ങ്കു​ള​വും ജോ​സ​ച്ച​നും എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്തു.​ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യബ​ലി​യും കാ​ഴ്ചസ​മ​ർ​പ്പ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ബി​ജു സി. ​ജോ​സ്, ജോ​ബി ഫ്രാ​ൻ​സി​സ്, എ.ടി. ജേ​ക്ക​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പെ​രി​ങ്ങാ​ട് പു​ഴ: തീ​ര​ദേ​ശ സം​ര​ക്ഷ​ണ
സ​മി​തി ബൈ​ക്ക് റാ​ലി ന​ട​ത്തി

പൂ​വത്തൂ​ർ: പെ​രി​ങ്ങാ​ട് തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റാ​ലി ന​ട​ത്തി. പെ​രി​ങ്ങാ​ട് - ചേ​റ്റു​വ പു​ഴ​ക​ൾ സം​ര​ക്ഷി​ത വനമേ​ഖ​ല​യാ​ക്കി​ക്കൊ​ണ്ടു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദു ചെ​യ്യു​ക, പു​ഴ​ക​ളെ പു​ഴ​ക​ളാ​യി സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് ബൈ​ക്ക് റാ​ലി ന​ട​ത്തി​യ​ത്.
പാ​ടൂ​ർ ഇ​ടി​യ​ഞ്ചി​റയി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി പെ​രി​ങ്ങാ​ട് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​ക്രി​സ്റ്റോ​ണ്‍ പെ​രു​മാ​ട്ടി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പു​വ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം തി​രു​നെ​ല്ലൂ​ർ സ​ല​ഫി മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് അ​ലി ത​ച്ച​ന്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ അ​ബു കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്‍​വീ​ന​ർ ഷൈ​ജു തി​രു​നെ​ല്ലൂ​ർ, സി​റാ​ജ് മൂ​ക്ക​ലെ, ജോ​ഷി കൊ​ന്പൻ, സു​നി​ൽകു​മാ​ർ, ഉ​മ്മ​ർ കാ​ട്ടി​ൽ, അ​ബ്ദു​ൾ അ​സീ​സ്, അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ്, യു.കെ. രാ​ധാ​കൃ​ഷ്ണ​ൻ, തി​ല​ക​ൻ തി​രു​നെ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.