മ​ണ്ണു​ത്തി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട മി​നിവാ​ൻ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു
Wednesday, February 8, 2023 1:01 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത മ​ണ്ണു​ത്തി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട മി​നി​വാ​ൻ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രും സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ മേ​ൽ​പ്പാ​ത അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പു​റ​കി​ലെ ട​യ​റു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ത​ന്നെ ആ​ദ്യ​ത്തെ ര​ണ്ട് ട്രാ​ക്കു​ക​ളി​ലേ​യ്ക്ക് വാ​ഹ​നം മ​റി​യു​ക​യും ചെ​യ്തു.
ഈ ​സ​മ​യം ഇ​തു​വ​ഴി മ​റ്റു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
മ​ണ്ണു​ത്തി ഹൈ​വേ പോ​ലീ​സ്, ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ങ് എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.