ഉ​ത്രാ​ളി​പ്പാ​ടം പൂ​ര​ത്തി​നാ​യി ഒ​രു​ങ്ങി
Monday, February 6, 2023 1:18 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​പ്പാ​ടം പൂ​ര​ത്തി​നാ​യി ഒ​രു​ങ്ങി. കു​മ​ര​നെ​ല്ലൂ​ർ ദേ​ശ​ത്തി​ന്‍റെ കാ​ഴ്ച​പ്പ​ന്ത​ൽ കാ​ൽ​നാ​ട്ടു​ക​ർ​മം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ന്നു. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​യ്യ​ർ, ക്ഷേ​ത്രം കോ​മ​രം പ​ള്ളി​യ​ത്ത് മാ​ധ​വ​ൻ​നാ​യ​ർ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ളാ​യി. ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ഡോ.​പി.​എ​സ്. മോ​ഹ​ൻ​ദാ​സ്, ദേ​ശം പ്ര​സി​ഡ​ന്‍റ് എ.​കെ. സ​തീ​ഷ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. വി​പി​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​ആ​ർ. ര​മേ​ശ്, വ​ട​ക്കാ​ഞ്ചേ​രി ദേ​ശം പ്ര​സി​ഡ​ന്‍റ് ടി.​ജി. അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി പി.​എ​ൻ. ഗോ​കു​ല​ൻ, എ​ങ്ക​ക്കാ​ട് ദേ​ശം പ്ര​സി​ഡ​ന്‍റ് ബാ​ബു പൂ​ക്കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി പി.​ആ​ർ. സു​രേ​ഷ്കു​മാ​ർ, ദേ​വ​സ്വം ഓ​ഫീ​സ​ർ വി. ​മു​ര​ളീ​ധ​ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് അ​ജി​ത്കു​മാ​ർ മ​ല്ല​യ്യ തു​ട​ങ്ങി​യ​വ​രും ​ദേ​ശ നി​വാ​സി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
ഉ​ത്രാ​ളി​ക്കാ​വ് പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ങ്ക​ക്കാ​ട് ദേ​ശ​ത്തി​ന്‍റെ ബ​ഹു​നി​ല വ​ർ​ണ​പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഉ​ത്രാ​ളി​പാ​ട​ത്ത് ന​ട​ന്നു. എ​ങ്ക​ക്കാ​ട് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സു​രേ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി ബാ​ബു പൂ​ക്കു​ന്ന​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ തു​ള​സി​ക​ണ്ണ​ൻ, പി.​ജി. ര​വീ​ന്ദ്ര​ൻ, മോ​ഹ​ന ന​ന്പീശ​ൻ, കു​മ​ര​നെ​ല്ലൂ​ർ ദേ​ശം പ്ര​സി​ഡ​ന്‍റ് എ.​കെ. സ​തീ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എ. വി​പി​ൻ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.