അതിരപ്പിള്ളി: സംസ്ഥാന സർക്കാരിന്റെ വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ പരിയാരം ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമര വാഹന പ്രചാരണജാഥ ആരംഭിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.വി.ജോർജ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ഡേവീസ് കരിപ്പായി, ഡിസിസി സെക്രട്ടറിമരായ ടി.എ. ആന്റോ, പി.കെ. ഭാസി, പി.കെ. ജേക്കബ്, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ഷിഫ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, മുരളി ചക്കന്തറ, ജോസ് പാറയ്ക്ക, സി.ജി. ശിവരാമൻ, ബേബി കെ. തോമസ്, ഷാന്റി ജോസഫ്, മനു പോൾ, വി. ശശി ബാലൻ, ദിലിക് ദിവാകരൻ, കെ.എം. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.