ദേ​ശീ​യ​പാ​ത​യി​ൽ അപകടം
Monday, December 5, 2022 12:52 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ​ദേ​ശീ​യ​പാ​ത​യി​ൽ അ​ക​ലാ​ട് കാ​റി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഒാ​ട്ടോ​യി​ലും ബൈ​ക്കി​ലും പി​ന്നീ​ട് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നേ​യും ഇ​ടി​ച്ചു. കാ​റി​ലു​ണ്ടാ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി കാ​ർ​ത്യാ​യി​നി, ഒാ​ട്ടോ ഡ്രൈ​വ​ർ മം​ഗ​ലം​കു​ന്ന് മു​ഹ​മ്മ​ദ് കാ​സിം (50), യാ​ത്ര​ക്കാ​രാ​യ ഷം​സീ​റ, ന​ഫീ​സ എ​ന്നി​വ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മി​ഥു​ലാ​ജ്, കാ​ൽ ന​ട​യാ​ത്ര​ക്കാ​രനാ​യ ആ​ലു​ണ്ണി എ​ന്നി​വ​ർ​ക്കുമാണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ന​വ​ബി ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രു​ന്പ​ട​പ്പ് ന​ന്നം​മു​ക്ക് ശ​ങ്ക​രം​കു​ളം റോ​ഡി​ൽ​വ​ച്ച് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ന​സ് (26), സെ​യ്ത​ല​വി (59), ഷാ​ബി​ല (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റത്. ഇ​വ​രെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർഢ്യം

ചേ​ല​ക്ക​ര: വി​ഴി​ഞ്ഞ​ത്ത് ല​ത്തീ​ൻ അ​തി​രൂപ​ത ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് കി​ള്ളി​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യിലെ ​ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്‌​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ൽ 11ന് ​ന​ട​ത്തു​ന്ന വി​ഴി​ഞ്ഞം സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ലും, പൊ​തു​സ​മ്മേ​ള​ത്തി​ലും ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തി​രു​മാ​നി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ​. തോ​മ​സ് കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, ട്ര​സ്റ്റി ആ​ന്‍റോ പു​ന്ന​പ്പു​ഴ, ഇ​ട​വ​ക കേ​ന്ദ്ര സ​മി​തി ക​ണ്‍​വീന​ർ ജോ​ർ​ജ് പു​ന്ന​പ്പു​ഴ, സി.​എം.​ ഷീ​ജ​ൻ, തോ​മ​സ് നെ​ടു​മു​റ്റ​ത്തി​ൽ, ബ്ല​സി വി​ൻ ഏ​ലി​യാ​സ്, സാ​ബു ക​ണ്ണാ​ല, റെ​ജി ജോ​സ്, ഫ്രാ​ൻ​സി ​ജോ​ർ​ജ്, സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.