കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ല​ക്ട്രി​ക് ഗോ-​കാ​ർ​ട്ടു​മാ​യി ഐ​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, June 26, 2024 4:49 AM IST
ക​ള​മ​ശേ​രി: കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ല​ക്ട്രി​ക് ഗോ-​കാ​ർ​ട്ട് നി​ർ​മി​ച്ച് ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. അ​വ​സാ​ന വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ റോ​ബി​ൻ ജോ​സ്, സി.​ബി. ആ​ന്‍റ​ണി, വി.​എ​സ്. ആ​ദി​ത്യ​ൻ, നോ​യ​ൽ ജോ​സ് എ​ന്നി​വ​രാ​ണ് ഇ​ല​ക്ട്രി​ക് ഗോ-​കാ​ർ​ട്ട് നി​ർ​മി​ച്ച​ത്. പ്ര​ഫ. മ​നോ​ജ് ജോ​സ് ക​ള​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് ആ​ശ​യം ന​ൽ​കി​യ​ത്.

എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ഗോ-​കാ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ നി​ര​ത്തി​ലു​ള്ള​ത്. ചെ​യി​ൻ ഡ്രൈ​വ് സി​സ്റ്റം, ഉ​യ​ർ​ന്ന ടോ​ർ​ക്ക് മോ​ട്ടോ​റും ബാ​റ്റ​റി​യും ഇ​ല​ക്ട്രി​ക് ഗോ-​കാ​ർ​ട്ട് കൂ​ട​ത​ൽ കാ​ര്യ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. സ്ക്രാ​പ്പ് മെ​റ്റീ​രി​യ​ൽ റീ​സൈ​ക്ലിം​ഗ് ചെ​യ്ത് കു​റ​ഞ്ഞ ചെ​ല​വി​ലാ​ണ് ഇ​ല​ക്ട്രി​ക് ഗോ-​കാ​ർ​ട്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.