കനത്ത മ​ഴയും കാറ്റും; ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ വീ​ടു​ക​ളിൽ വെള്ളം കയറി
Tuesday, June 25, 2024 6:59 AM IST
കൊ​ച്ചി: ഇ​ട​വി​ട്ട് പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ വ്യാ​പ​ക​നാ​ശം‍. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നേ​ര്യ​മം​ഗ​ലം വി​ല്ലാ​ഞ്ചി​റ​യി​ല്‍ ഒ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നും ബ​സി​നും മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു.

ക​ട​ല്‍​ക്ഷോ​ഭ​ത്തെ​ത്തു​ട​ര്‍​ന്ന് എ​ട​വ​ന​ക്കാ​ട് വി​ല്ലേ​ജി​ല്‍ 9, 13 വാ​ര്‍​ഡു​ക​ളി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. പ​ഴ​ങ്ങാ​ട്, കൂ​ട്ടു​ങ്ങ​ൽ​ചി​റ ക​ട​പ്പു​റ​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്ക​യ​റ്റം മൂ​ലം ജ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വി​ടെ വീ​ട്ടു​വ​ള​പ്പു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക​യാ​ണ്. ക​ട​ൽ ഭി​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ള​ത്തി​നെ ത​ട​ഞ്ഞ് നി​ർ​ത്താ​ൻ ഒ​ന്നു​മി​ല്ല. ക​ട​ലി​നെ ചെ​റു​ക്കാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച ജി​യോ ബാ​ഗും, മ​ണ​ൽ ബ​ണ്ടും ഒ​ക്കെ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ദേ​ശ വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലു​മാ​ണ്. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​യോ​ബാ​ഗ് സ്ഥാ​പി​ക്കാ​നും മ​റ്റു​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ ഉ​റ​പ്പു​ന​ൽ​കി.

ആലുവ ചെങ്ങമനാട് നെടുവന്നൂര്‍ വെ ണ്ണിപ്പറമ്പ് ഭാഗത്ത് ഉച്ചയ്ക്കു ശേഷമുണ്ടായ ചുഴലിക്കാറ്റില്‍ 14 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. വീടുകള്‍ക്ക് മുകളി ലേക്ക് മരങ്ങള്‍ വീഴുകയായിരുന്നു.

നെ​ടു​മ്പാ​ശേ​രി​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ചെ​ങ്ങ​മ​നാ​ട് പൊ​യ്ക്കാ​ട്ടു​ശേ​രി റോ​ഡി​ല്‍ ചെ​ങ്ങ​മ​നാ​ട് മി​ല്‍​മ​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ മ​രം ക​ട​പു​ഴ​കി റോ​ഡി​ല്‍ വീ​ണു. എ​ര​മ​ല്ലൂ​രി​ല്‍ ചെ​റു​വ​ട്ടം ഭാ​ഗ​ത്ത് വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. കു​ന്ന​ത്തു​നാ​ട് രാ​യ​മം​ഗ​ല​ത്ത് എം​സി റോ​ഡി​ല്‍ പു​ല്ലു​വ​ഴി മി​ല്ലും​പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം മ​ഴ​മൂ​ലം മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രുക്കുമുണ്ടാ യി. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സ് ജി​ല്ല​യി​ലെ​ത്തി.

ക​മാ​ന്‍​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​സി. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് സ​ബ് ഓ​ര്‍​ഡി​നേ​റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ട​മ​ക്കം 32 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​നു​ള്ള ബോ​ട്ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് സം​ഘ​മെ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ക്ക​നാ​ട് ഗ​വ. യൂ​ത്ത് ഹോ​സ്റ്റ​ലി​ലാ​ണ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്.