കായികാധ്യാപകർ ധർണ നടത്തി
1576336
Thursday, July 17, 2025 12:02 AM IST
തൊടുപുഴ: കായിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കായികാധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ നടത്തി. കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, നിയമന മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ നിയമനം നടത്തുക, യോഗ്യത പരിഷ്കരിക്കുക, തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഡിപിഇടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സജീവ് സി.നായർ അധ്യക്ഷത വഹിച്ചു. ദേശീയ കായികാധ്യാപക അവാർഡ് ജേതാവ് കെ.വി.ദേവസ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ജെ. ഫ്രാൻസിസ്, മുൻ സംസ്ഥാന പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ കെ.ജി. ബിജു, നോബിൾ ജോസ്, എം.എസ്.അജോ എന്നിവർ പ്രസംഗിച്ചു.