തപാൽ ജീവനക്കാരിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
1576335
Thursday, July 17, 2025 12:02 AM IST
തൊടുപുഴ: തപാൽ വകുപ്പ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടക്കത്താനം ഇലവുംതറയ്ക്കൽ ഷാബിൻ ഹനീഫ(36) യെയാണ് മണക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നിരന്തരമായി യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികചുവയോടെ സംസാരിച്ചതായും പരാതിയിൽ പറയുന്നു. പലതവണ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ശല്യപ്പെടുത്തുന്നത് തുടർന്നതോടെയാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ കഴിഞ്ഞ ഏഴിന് ഷാബിനെതിരേ കേസടുത്തു. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.