മറയൂർ സർവീസ് സഹകരണ ബാങ്കിന് സംസ്ഥാനതലത്തിൽ വീണ്ടും അംഗീകാരം
1576040
Tuesday, July 15, 2025 11:30 PM IST
മറയൂർ: നബാർഡിന്റെ പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി, മൾട്ടി സർവീസ് സെന്റർ എന്നീ പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച പ്രാഥമിക സഹകരണ ബാങ്കായി മറയൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. സഹകരണ സംഘങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ വിവിധോദ്ദേശ സംഘങ്ങളാകാനുള്ള നബാർഡിന്റെ നയത്തിന്റെ ഭാഗമായാണ് അംഗീകാരം.
നബാർഡിന്റെ 44-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു. റിസർവ് ബാങ്ക് ജനറൽ മാനേജർ മുഹമ്മദ് സജീദ്, കാനറാ ബാങ്ക് ജനറൽ മാനേജർ സുനിൽകുമാർ, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്കുമാർ അലുവാല തുടങ്ങിയയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.