തൊ​ടു​പു​ഴ: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ് സ​ർ​ഗ​ധ്വ​നി 2025ന്‍റെ മാ​നു​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. സി​നി​മ -സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് ഡെ​ല്ല ജോ​ർ​ജ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ക​ലോ​ത്സ​വ വേ​ദി​യാ​യ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ഒ​ക്ടോ​ബ​ർ 16, 17, 18 തീ​യ​തി​ക​ളി​ലാ​ണ് ക​ലോ​ത്സ​വം. സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി, സ​ഹോ​ദ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് ബാ​ല​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ജെ.​ തൈ​ച്ചേ​രി​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്ബ​ത്ത്, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ഞ്ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി,എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ നൂ​റോ​ളം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽനി​ന്നും 5,000ത്തി​ല​ധി​കം കു​ട്ടി​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.