ദൃശ്യവിരുന്നായി ശ്രീലങ്കൻ നൃത്താവിഷ്കാരം
1576332
Thursday, July 17, 2025 12:02 AM IST
തൊടുപുഴ: ശ്രീലങ്കൻ സംസ്കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ വെങ്ങല്ലൂർ ടിഎംയുപി സ്കൂളിൽ ശ്രീലങ്കയിൽ നിന്നെത്തിയ കലാസംഘം നൃത്തവിരുന്ന് അവതരിപ്പിച്ചു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും മൂവാറ്റുപുഴ സൈറക്സ് എഡ്യൂക്കേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക എം.ആർ. സ്വപ്ന, സൈറസ് എഡ്യുക്കേഷൻ ഡയറക്ടർ അരുണ്‍ രാധാകൃഷ്ണ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ.നവാസ്, വൈസ് പ്രസിഡന്റ് കെ.പി.ശിവദാസ്, സെക്രട്ടറി ലിജോണ്‍സ് ഹിന്ദുസ്ഥാൻ എന്നിവർ പ്രസംഗിച്ചു.