മരം മുറിച്ചവർക്ക് എതിരേ കേസെടുത്തു
1460539
Friday, October 11, 2024 6:22 AM IST
അടിമാലി: ദേശീയപാതയോരത്തെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തിയവർക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സമരപരിപാടികള്‍ക്കിടെ മരം മുറിച്ച് പ്രതിഷേധിച്ചവർക്കെതിരേയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. 10 പേർക്കെതിരെയാണ് കേസ്.
നേര്യമംഗലം വനമേഖലയില്‍ ദേശീയപാതയോരത്ത് അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് കോടതി നിര്‍ദേശം ഉണ്ടായിട്ടും മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനം, റവന്യൂ വകുപ്പുകള്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ദേവികുളം താലൂക്കില്‍ പൊതു പണിമുടക്കും വാളറയില്‍ ദേശീയപാത ഉപരോധവും സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സമരക്കാര്‍ വാളറയില്‍ റോഡരികിലെ മരങ്ങള്‍ മുറിച്ചു പ്രതിഷേധിച്ചു. രണ്ട് മരങ്ങളാണ് പ്രതിഷേധക്കാര്‍ മുറിച്ചുനീക്കിയത്