മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം
1598943
Saturday, October 11, 2025 11:10 PM IST
മൂന്നാർ: സൈലന്റ്വാലി എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ടു പശുക്കളെ കടിച്ചുകൊന്നു. സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനിൽ ജേക്കബിന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. മേയാൻ വിട്ട പശുക്കളെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തേയിലത്തോട്ടത്തിൽ പാതിഭക്ഷിച്ചനിലയിൽ പശുക്കളുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞദിവസം ദേവികുളം ഡിവിഷനിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെയും കടുവ ആക്രമിച്ചിരുന്നു. തൊഴിലാളികളുടെ ഉപജീവനമാർഗമായ കന്നുകാലികൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നതു പതിവായിട്ടും വനവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.