നക്ഷത്ര സമൂഹം ഒരുക്കി രാജകുമാരി ഇടവക
1375038
Friday, December 1, 2023 11:22 PM IST
രാജകുമാരി: ക്രിസ്മസിനെ വരവേൽക്കാൻ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിമുറ്റത്ത് നക്ഷത്ര സമൂഹം ഒരുക്കി.
കുടുംബ കൂട്ടായ്മകൾ വിവിധ വലിപ്പത്തിലും വർണങ്ങളിലുമുള്ള നാല്പതിലധികം നക്ഷത്രങ്ങളാണ് പള്ളിയുടെ മുൻപിൽ ഒരുക്കിയിരിക്കുന്നത്. വർണ വിസ്മയങ്ങളുടെ വലിയ കാഴ്ചകളാണ് ഇവിടെ എത്തുന്നവർക്ക് ദർശിക്കാനാവുന്നത്.
കുടുംബ കൂട്ടായ്മകൾ മത്സരാടിസ്ഥാനത്തിലാണ് പള്ളിമുറ്റത്ത് നക്ഷത്രങ്ങൾ സ്ഥാപിച്ചത്. അഞ്ച് അടിയോളം ഉയരമുള്ള നക്ഷത്ര വിളക്കുകളാണ് ഓരോ യൂണിറ്റുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്.
43 കുടുംബ കൂട്ടായ്മകൾ നക്ഷത്ര വിളക്കുകൾ നാട്ടിയതോടെ വർണ വിസ്മയങ്ങളുടെ മനോഹര കാഴ്ചയായി മാറിയിരിക്കുകയാണ് ദൈവമാതാ പള്ളിയും പരിസരവും.