അടിമാലി സബ്ജില്ല സ്കൂൾ കായികമേള
1338503
Tuesday, September 26, 2023 11:04 PM IST
രാജാക്കാട്: അടിമാലി സബ്ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 4 മുതൽ 7 വരെ എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 114 സ്കൂളുകളിൽ നിന്നായി 1400 ൽപരം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും.
സ്വാഗതസംഘം രൂപീകരണ യോഗം അടിമാലി എഇഒ ആനിയമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,എച്ച് എം ഫോറം പ്രസിഡന്റ് ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് കെ.ടി. ഐബി, വൈസ് പ്രസിഡന്റ് കെ.പി. സുബീഷ്, കായികാധ്യാപക സംഘടന സെക്രട്ടറി എ. സുനിൽകുമാർ, പ്രിൻസിപ്പൽ ഒ.എസ്. റെജി തുടങ്ങി യവർ പ്രസംഗിച്ചു.