കാഞ്ഞാറിൽ വീണ്ടും മണ്ണുകടത്ത് വ്യാപകം
1301727
Sunday, June 11, 2023 3:06 AM IST
കാഞ്ഞാർ: ഉരുൾപൊട്ടലുണ്ടായ മേഖലയ്ക്കു സമീപം കാഞ്ഞാറിൽ മണ്ണെടുപ്പും കടത്തും വ്യാപകം. സൗത്ത് മലബാർ ഗ്രാമീണ്‍ ബാങ്കിനു സമീപം മുകളിലേക്കുള്ള റോഡിൽ നൂറുമീറ്റർ മാറിയാണ് മണ്ണെടുപ്പു നടക്കുന്നത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ സ്ക്വാഡ് മണ്ണു കടത്തിയ രണ്ടു വാഹനങ്ങൾ പിടികൂടി കാഞ്ഞാർ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ആർഡിഒയ്ക്കും കളക്ടർക്കും കൈമാറിയിരുന്നു.
ഇതിനിടെ ഇന്നലെ വീണ്ടും ഇവിടെ രണ്ടു വാഹനത്തിൽ മണ്ണെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. തൊടുപുഴ തഹസിൽദാർ നിർദേശിച്ചിട്ടും വാഹനങ്ങൾ പിടികൂടാൻ പോലീസ് തയാറാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കാലവർഷം ആരംഭിച്ചിട്ടും ഇവിടെ മണ്ണെടുപ്പു തുടർന്നാൽ അപകട സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.