ഹർത്താൽ ജില്ലയോടുള്ള അവഹേളനം: എം. മോനിച്ചൻ
1281282
Sunday, March 26, 2023 10:14 PM IST
തൊടുപുഴ: ഭൂവിഷയത്തിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ജില്ലയോടുള്ള അവഹേളനമാണെന്ന് കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ. ചട്ട ഭേദഗതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗ തീരുമാനം മൂന്നു വർഷമായിട്ടും നടപ്പായിട്ടില്ല. അതിനു കഴിയാത്തവർ ഹർത്താൽ നടത്തുന്നത് പരിഹാസ്യമാണ്.
റവന്യു, കൃഷിഭൂമിയിൽ വനംവകുപ്പിന്റെ അനാവശ്യമായ കടന്നുകയറ്റവും ഇതുവരെ ഇല്ലാത്ത വന്യജീവി ആക്രമണവും ദുരിതപൂർണമായ ജീവിതമാണ് സുവർണ ജൂബിലി ആഘോഷവേളയിൽ ജില്ലയിലെ ജനങ്ങൾക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താൽ നടത്താതെ രാജി
വയ്ക്കണം: എസ്. അശോകൻ
തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ഹർത്താൽ പ്രഖ്യാപിച്ചതോടെ സർക്കാർ സ്വന്തം കഴിവുകേട് സമ്മതിച്ച് രാജിവച്ച് ജനങ്ങളോടു മാപ്പു പറയുകയാണ് വേണ്ടതെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ.
ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ച വരുത്തിയശേഷം പ്രതിപക്ഷത്തിന്റെമേൽ പഴിചാരി നടത്തുന്ന ഹർത്താൽ എൽഡിഎഫ് ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.