തൊടുപുഴ ഫിലിം ഫെസ്റ്റിവൽ
1247343
Friday, December 9, 2022 10:57 PM IST
തൊടുപുഴ: ഫിലിം സൊസൈറ്റി, നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 17-ാം തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ ഡെലഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. തിരക്കഥാകൃത്ത് ജി. നിധീഷിൽനിന്നു ആദ്യ ഡെലഗേറ്റ് ഫോം സ്വീകരിച്ച് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.
ജനുവരി 12 മുതൽ 15 വരെ തൊടുപുഴ സിൽവർഹിൽസ് സിനിമാസിലാണ് ഫെസ്റ്റിവൽ. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ 16 സിനിമകൾ പ്രദർശിപ്പിക്കും. ഓപ്പണ്‍ ഫോറവും കലാസായാഹ്നവും ഇതോടൊപ്പം നടത്തും. പൊതുജനങ്ങൾക്ക് 200 രൂപയും തിരിച്ചറിയൽ കാർഡുള്ള 18 വയസിനു മുകളിലുള്ള വിദ്യാർഥികൾക്ക് 100 രൂപയുമാണ് ചാർജ്.
ആലോചനായോഗത്തിൽ എൻ. രവീന്ദ്രൻ, എം.എം. മഞ്ജുഹാസൻ, യു.എ. രാജേന്ദ്രൻ, പി.എൻ. ഭാസ്കരൻ, ജെയ്സണ്‍ ജോസ്, എം.ഐ. സുകുമാരൻ, സനൽ ചക്രപാണി, വിൽസണ്‍ ജോണ്‍, നിഷ സോമൻ എന്നിവർ പ്രസംഗിച്ചു. ഫോണ്‍: 9447776524.
ഇൻഫാം പ്രതിഷേധിച്ചു
വെള്ളിലാംകണ്ടം: ഏലം വിലയിടിവിൽ പ്രതിസന്ധിയിലായ ചെറുകിട ഏലം കർഷകരെ സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇൻഫാം വെള്ളിലാംകണ്ടം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
കാഞ്ചിയാർ മേഖല ഓർഗനൈസർ ടോമി ജോർജ് അധ്യക്ഷത വഹിച്ചു. ജോസ് എം. ജോർജ്, സാബു വെട്ടിക്കൊന്പിൽ, തങ്കച്ചൻ കൂത്താപ്പള്ളിൽ, മണി കടലാടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.