മനുഷ്യാവകാശ സമ്മേളനം
1246893
Thursday, December 8, 2022 10:56 PM IST
തൊടുപുഴ: ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള മനുഷ്യാവകാശ ദിന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വഴിത്തല ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിംഗ് ചെയർമാൻ പി.മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ഡോ.കെ.സോമൻ അധ്യക്ഷത വഹിക്കും. തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധുബാബു മനുഷ്യാവകാശ ദിന സന്ദേശം നൽകും. ശാന്തിഗിരി കോളജ് പ്രിൻസിപ്പൽ ഫാ.പോൾ പാറേക്കാട്ടിൽ സിഎംഐ മുഖ്യപ്രഭാഷണം നടത്തും. ലാലു ചകനാൽ ലഹരിവർജന പ്രതിജ്ഞ ചൊല്ലികൊടുക്കും.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഫാ.പോൾ പാറേക്കാട്ടിൽ അഡ്വ.കെ.ടി.മൈക്കിൾ, അഡ്വ.കെ.എം.മിജാസ്, പ്രീത് ഭാസ്കർ, എ.രാജൻ, എം.ആർ.പ്രജേഷ്, ഷീബ ടോമി എന്നിവരെ അവാർഡുകൾ നൽകി ആദരിക്കും. ജില്ലാ കോ-ഓർഡിനേറ്റർ ജോസ് വഴുതനപ്പിള്ളി സ്വാഗതവും തൊടുപുഴ ചാപ്റ്റർ പ്രസിഡന്റ് ജയ്സണ് തേവലത്തിൽ നന്ദിയും പറയും.