ടൗൺ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡ് തകര്‍ന്ന നിലയില്‍
1571421
Sunday, June 29, 2025 11:49 PM IST
പാലാ: ടൗണ്‍ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡ് തകര്‍ന്ന നിലയില്‍. ഏതു സമയത്തും താഴെ വീഴറായായ അവസ്ഥയിലെത്തിയിട്ടും മുനിസിപ്പല്‍ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആക്ഷേപം.
കൂത്താട്ടുകുളം, രാമപുരം, ഏഴാച്ചേരി, വലവൂര്‍, ഉഴവൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നത് ഈ വെയ്റ്റിംഗ് ഷെഡിലാണ്. ഷെഡിന്റെ തൂണുകള്‍ എല്ലാംതന്നെ തുരുമ്പുപിടിച്ചു തകര്‍ന്ന നിലയിലാണ്. ഷീറ്റ് മേഞ്ഞ മേല്‍ക്കൂര തകര്‍ന്ന് ചോര്‍ച്ചയും ഉണ്ടാകുന്നുണ്ട്. മഴ പെയ്താല്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് കുട ചൂടി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
ദുരിതങ്ങള്‍ ഉണ്ടാകുന്നതു വരെ കാത്തിരിക്കാതെ വെയ്റ്റിംഗ് ഷെഡ് പുനര്‍നിര്‍മിക്കണമെന്നു പാലാ പൗരാവകാശസമിതി ആവശൃപ്പെട്ടു.