മുളയ്ക്കാംതുരുത്തി-മുട്ടാര്‍-നീലംപേരൂര്‍ കനാലിലെ പോളനീക്കം തുടങ്ങി
1568911
Friday, June 20, 2025 7:05 AM IST
തുരുത്തി: മുളയ്ക്കാംതുരുത്തി- മുട്ടാര്‍- നീലംപേരൂര്‍ കനാലിലെ പോള നീക്കം ചെയ്യല്‍ ആരംഭിച്ചു. പോളനീക്കം കടമ്പാടം, തൂപ്പറം, പൊറത്തേരി, വാലടി, ഓടേറ്റി തെക്ക് വടക്ക്, കുഴിക്കരി, ഈര, പൊങ്ങാനം എന്നിവിടങ്ങളിലായുളള 1700 ഏക്കറോളം പാടശേഖരത്തെ നെല്‍കൃഷിക്കാര്‍ക്ക് പ്രയോജനകരമാണ്.
വള്ളത്തില്‍ വിത്തും വളവും കൊണ്ടുവരുന്നതും സുഗമമാകും. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാഴപ്പളളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
മാടപ്പള്ളി ബ്ലോക്ക് മെംബര്‍ ലൈസാമ്മ ആന്റണി, വാര്‍ഡ് മെംബര്‍ ശശി തത്തനപള്ളി, എന്‍ജിനിയര്‍ ജിപ്സണ്‍, രവീന്ദ്രന്‍നായര്‍ ഇടത്തില്‍, ബിജോയി പ്ലാത്താനം, പാപ്പച്ചന് നേര്യംപറമ്പില്‍, ജെയ്മി തൈപ്പറമ്പില്‍, സണ്ണിച്ചന് തൈപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.